Killed | 'ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി'; പിന്നാലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഗുരുഗ്രാം: (KVARTHA) ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് മെട്രോയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയതായി പൊലീസ്. ഡിഎല്‍എഫ് ഫേസ് 3യില്‍ താമസിക്കുന്ന 23 കാരിയായ ലക്ഷ്മി റാവത്ത് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ 32 കാരനായ ഗൗരവ് ശര്‍മ കൗശാംബി മെട്രോ സ്റ്റേഷനില്‍നിന്ന് ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഡിഎല്‍എഫ് എസിപി വികാസ് കൗശിക് പറയുന്നത്: ലക്ഷ്മിയുടെ കഴുത്തറുത്ത ശേഷം തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ച ഇയാള്‍ തങ്ങളുടെ രണ്ട് വയസുള്ള മകനെയും ആക്രമിച്ചിരുന്നു. പിന്നീട് ഭാര്യയുടെ മൃതദേഹം കിടന്ന മുറിയില്‍ മകനെ പൂട്ടിയിട്ട ശേഷമാണ് ജീവനൊടുക്കിയത്. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികളെത്തിയാണ് പൊലീസില്‍ വിവരമറിയിച്ചത്.
മൃതദേഹം പോസ്റ്റുമോര്‍ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ലക്ഷ്മിയുടെ ബന്ധുക്കള്‍ ആഗ്രയിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എസിപി വികാസ് കൗശിക് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime-News, Police-News, Ghaziyabad News, Gurugram News, Killed, Died, Child, Woman, Husband, Man, Youth, Police, Wife, Crime, Metro Station, Man Killed Woman in Gurugram.
Powered by Info News For You

.jpg)
Comments
Post a Comment