Diabetes | പ്രമേഹം ആദ്യമായി പിടികൂടുന്നത് ശരീരത്തിന്റെ ഈ ഭാഗത്തെ; സ്വയം നിരീക്ഷിച്ചാല്‍ ആര്‍ക്കും തിരിച്ചറിയാം

കണ്ണൂര്‍: (KVARTHA) മനുഷ്യ ശരീരത്തില്‍ പ്രമേഹം ബാധിച്ചാല്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കുമെന്നാണ് പ്രമേഹ വിദഗ്ധര്‍ പറയുന്നത്. പ്രമേഹരോഗം ഞരമ്പിനെ ബാധിക്കുന്നത് എങ്ങനെയെന്നും അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും കൃത്യമായി നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസിലാകും.

പ്രമേഹരോഗം വന്നവര്‍ക്കും മാത്രമല്ല പ്രമേഹ രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ക്കും ശരീരത്തിന്റെ ഞരമ്പുകളില്‍ പ്രത്യേക ലക്ഷണം ആദ്യം മുതല്‍ കണ്ടുവരുന്നുണ്ട്. ശരീരത്തില്‍ ഏറ്റവും നീളം കൂടിയ ഞരമ്പുകളിലാണ് ഇത് ആദ്യം കണ്ടുവരുന്നത്. അതിനാല്‍ കാലുകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

കാലുകളില്‍ പെരുപ്പനുഭവപ്പെടുക, കാലുകളില്‍ പുകച്ചില്‍ അനുഭവപ്പെടുക, മരവിപ്പ്, കാലുകളില്‍ ചെറിയ മുറിവ് ആവുമ്പോള്‍ അറിയാതിരിക്കുക, ചെറുതായി തട്ടുമ്പോഴേക്കും അതിശക്തമായ വേദന അനുഭവിക്കുക, തരിപ്പ് വരുക, വൈദ്യുതാഘാമേല്‍ക്കുന്നത് പോലെ തോന്നുക, ഇവയെല്ലാം ഷുഗര്‍ ഞരമ്പുകളെ ബാധിച്ചിട്ടുള്ളതിന്റെ ലക്ഷണങ്ങളാണ്.


 

രണ്ടു കാലുകളിലും ഒരു വശത്തുനിന്നും തുടങ്ങി മുഴുവനായി പടര്‍ന്നു പിടിക്കുകയാണ് ചെയ്യുക. ചിലര്‍ക്ക് കാലുകളിലെ മൊട്ടുകളില്‍ നിന്നും കൈകളിലേക്ക് പടര്‍ന്നു പിടിക്കാറുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് കാലുകളില്‍ മുറിവുകള്‍ പറ്റി വ്രണങ്ങള്‍ പോലെ പടര്‍ന്ന് പന്തലിക്കുവാന്‍ സാധ്യതയുണ്ട്. ഈ അസുഖം ഉള്ളതിനാല്‍ പേശികളുടെ തളര്‍ച്ച മൂലം കാലുകളുടെ വടിവുകള്‍ക്ക് വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.

Keywords: News, Kerala, Kerala-News, Health, Health-News, Body Part, First, Affected, Diabetes, Recognize, Observe, Themselves, Health, Human Body, Disease, This part of the body first affected by diabetes; Anyone can recognize it if they observe themselves.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?