Assault | വീട്ടില്‍ അതിഥിയായെത്തി ഭര്‍തൃമതിയായ വനിതാ ഡോക്ടറെ കടന്നുപിടിച്ചു ചുംബിച്ചെന്ന കേസില്‍ സൈനികന്‍ അറസ്റ്റില്‍

കണ്ണൂര്‍: (KVARTHA) ഭര്‍തൃമതിയായ വനിതാ ഡോക്ടറെ കടന്നുപിടിച്ചു ചുംബിച്ചെന്ന കേസില്‍ സൈനികനെ പൊലിസ് അറസ്റ്റു ചെയ്തു. എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഭാര്യയോടൊപ്പം വിരുന്നിന് പോയപ്പോള്‍ വനിതാഡോക്ടറെ ബലപ്രയോഗത്തിലൂടെ പുറകിലൂടെ കടന്നുപിടിക്കുകയും ചുംബിക്കുകയും ലൈംഗീകാതിക്രമത്തിന് ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് സൈനികനെ എടക്കാട് സി ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റുചെയ്തത്. പാലക്കാട്ടെ രാജീവനെയാ(59)ണ് ശനിയാഴ്ച രാവിലെഅറസ്റ്റു ചെയ്തത്.
  
News, Top-Headlines, Kannur, Kerala, Kerala-News, Man arrested for assaulting woman doctor.

നാഗാലാന്‍ഡില്‍ സുബേദറായി ജോലി ചെയ്തുവരികയാണ് രാജീവന്‍. കഴിഞ്ഞ വെളളിയാഴ്ച്ച കുടുംബസുഹൃത്തായ ഡോക്ടറെ കാണാന്‍ ഇയാള്‍ ഭാര്യയായ ഡോക്ടറോടൊപ്പം എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. വീടിന്റെ മുകള്‍നിലയില്‍ വെച്ചു ഭാര്യ അടുത്തില്ലാത്ത സമയത്ത് ആതിഥേയയായ ഡോക്ടറെ കയറിപ്പിടിച്ചുവെന്നാണ് കേസ്. ഇതിനു പിറ്റേ ദിവസം വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് എടക്കാട് പൊലിസ് കേസെടുത്തത്.

Keywords: News, Top-Headlines, Kannur, Kerala, Kerala-News, Man arrested for assaulting woman doctor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?