Accidental Death | മുണ്ടക്കയത്ത് ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മുണ്ടക്കയം: (KVARTHA) ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. കോരുത്തോട് കോസടിയിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബസിന്റെ ഡ്രൈവര്‍ മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്.

തിങ്കളാഴ്ച (08.01.2024) പുലര്‍ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം. മധുരയില്‍ നിന്നും വന്ന 25 അയ്യപ്പഭക്തരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷാസേനയും പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശബരിമലയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം.





Keywords: News, Kerala, Kerala-News, Accident-News, Regional-News, Mundakayam News, One Died, Sabarimala, Devotees, Bus Accident, Accidental Death, Road Accident, Pilgrim, Mundakayam: One died in Sabarimala devotees bus accident.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?