Result | തെലങ്കാന പിടിച്ച് കോൺഗ്രസ്, ഛത്തീസ്‌ഗഢിലും മുന്നേറ്റം; മധ്യപ്രദേശിലും രാജസ്താനിലും ബിജെപി കുതിപ്പ്
ന്യൂഡെൽഹി: (KVARTHA) മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, രാജസ്താൻ എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മധ്യപ്രദേശിലും രാജസ്താനിലും ബിജെപി കുതിപ്പാണ് ആദ്യ ഫല സൂചനകളിൽ വ്യക്തമാകുന്നത്. മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റുകളിൽ ബിജെപി 127 ഉം കോൺഗ്രസ് 100 ഉം സീറ്റുകളിൽ മുന്നേറുന്നു. രാജസ്താനിൽ ബിജെപി 99, കോൺഗ്രസ് 82, മറ്റുള്ളവർ 17 എന്നിങ്ങനെയാണ് ലീഡ് നില. 199 സീറ്റുകളാണ് ആകെയുള്ളത്.
അതേസമയം തെലങ്കാനയിലും ഛത്തീസ്‌ഗഢിലും കോൺഗ്രസ് ഭരണത്തിലേറുമെന്നാണ് സൂചന. തെലങ്കാനയിൽ ആകെയുള്ള 119 സീറ്റുകളിൽ കോൺഗ്രസ് 61 ഉം നിലവിൽ ഭരണത്തിലുള്ള ബി ആർ എസ് 41 ഉം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഛത്തീസ്‌ഗഢിൽ ആകെയുള്ള 90 സീറ്റുകളിൽ കോൺഗ്രസ് 54, ബിജെപി 34 എന്നിങ്ങനെയാണ് ലീഡ് നില.
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 16 കോടിയിലധികം പേർ വോട്ട് ചെയ്തു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്താൻ, തെലങ്കാന നിയമസഭകളുടെ കാലാവധി അടുത്ത വർഷം ജനുവരിയിൽ അവസാനിക്കും. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്താൻ. മധ്യപ്രദേശിൽ ബിജെപിയാണ് നിലവിൽ ഭരണത്തിൽ.
Powered by Info News For You

Keywords: BJP, Congress, Leads, Madhya Pradesh, Telangana, Rajasthan, INC, Chhattisgarh, BJP, Congress Ahead In 2 States Each In Early Leads.
Powered by Info News For You
.webp)
Comments
Post a Comment