Gold Price | സ്വര്‍ണം വാങ്ങാന്‍ ആശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസം; പവന് 440 രൂപ കുറഞ്ഞു

കൊച്ചി: (KVARTHA) സ്വര്‍ണം വാങ്ങാന്‍ ആശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസം. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച (09.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയും ഒരു പവന്‍ 22 കാരറ്റിന് 440 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5715 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4730 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയില്‍നിന്ന് 02 രൂപ കുറഞ്ഞ് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

വെള്ളിയാഴ്ച (08.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38200 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയ വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടര്‍ന്നു.




Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price December 09 Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?