Gold Price | കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ട് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയാണ് കുറഞ്ഞത്. ശനിയാഴ്ച (16.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 22 കാരറ്റിന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5730 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 300 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4750 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

വെള്ളിയാഴ്ച (15.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5775 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46200 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4790 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38320 രൂപയിലുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച വെള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 80 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടര്‍ന്നു.




Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price December 16 Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?