Clash | തിരുവനന്തപുരത്ത് 2 സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; 5 പേര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: (KVARTHA) കടയ്ക്കാവൂര്‍ വിളയില്‍മൂലയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കടയ്ക്കാവൂര്‍ പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകിട്ട് വിളയില്‍മൂല ജങ്ഷനില്‍നിന്ന് പള്ളിമുക്കിലേക്ക് പോകുന്ന റോഡിലെ വഴിയില്‍ വെച്ചാണ് സംഘര്‍ഷം നടന്നത്. ഇരു സംഘവും മദ്യലഹരിയിലായിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് സംഘര്‍ഷത്തിന് കാരണം.
കീഴാറ്റിങ്ങല്‍ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് ചികിത്സയിലുളളത്. സംഭവത്തില്‍ കേസെടുത്തതായും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Crime, Crime-News, Police-News, Kadakkavoor News, Vilayilmoola News, Thiruvananthapuram News, Attack, Liquor, Police, Five Injured, Clash, Medical College Hospital, Thiruvananthapuram: Five injured in clash
Powered by Info News For You

.jpg)
Comments
Post a Comment