Arrested | പോക്സോ കേസില്‍ ജയിലില്‍ കഴിഞ്ഞതിന്റെ പക; 'ചെന്നൈയില്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി'; കൊല്ലം സ്വദേശിയായ സുഹൃത്ത് പിടിയില്‍

ചെന്നൈ: (KVARTHA) മലയാളി യുവതിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്‌സ് ആപില്‍ സ്റ്റാറ്റസിട്ടതായി പൊലീസ്. നഴ്സിങ് വിദ്യാര്‍ഥിയും കൊല്ലം തെന്മല സ്വദേശിയുമായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തും കൊല്ലം സ്വദേശിയുമായ ആശിഖിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.

കൃത്യത്തെ കുറിച്ച് ക്രോംപേട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: നേരത്തെ പോക്സോ കേസില്‍ ജയിലില്‍ കഴിഞ്ഞതിന് പെണ്‍കുട്ടി കാരണകാരിയായതിന്റെ പകമൂലമാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

ചെന്നൈയിലെ ഒരു ഹോടെല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ആശിഖ് ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഇരുവരും മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ നാലുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് പോക്സോ കേസില്‍ ആശിഖ് അറസ്റ്റിലായി.

തുടര്‍ന്ന് തന്നെ ചതിച്ചതിന് തന്റെ കോടതിയില്‍ ശിക്ഷ നടപ്പിലാക്കിയെന്ന് പറഞ്ഞാണ് കൊലയ്ക്ക് ശേഷം പ്രതി മൃതദേഹത്തിന്റെ ചിത്രമെടുത്ത് പ്രചരിപ്പിച്ചത്. ഈ ചിത്രങ്ങള്‍ ഇയാള്‍ വാട്‌സ് ആപില്‍ സ്റ്റാറ്റസ് ആക്കുകയും പെണ്‍കുട്ടിയുടെ പിതാവിന് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

പോക്‌സോ കേസില്‍പെട്ടതിന്റെ പക മനസില്‍ സൂക്ഷിച്ചാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.




Keywords: News, National, National-News, Crime, Crime-News, Chromepet Police, Kollam, Kerala, Chennai News, National News, Killed, Police, Accused, Malayali, Young Woman, Photo, WhatsApp, Held, Nursing Student, Man, Youth, Arrested, Man kills nursing student and puts up photo on WhatsApp, held.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?