Accidental Death | മുക്കത്ത് കാറും ബൈകും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികനായ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: (KVARTHA) മുക്കത്ത് കാറും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹന യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. മുക്കത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ കുത്തന്നൂര്‍ പുല്ലാനിക്കാട് ഷിജില്‍ ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ് മരണപ്പെട്ട ഷിജില്‍.

മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. മുക്കം ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്തേക്ക് വന്ന കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച് എതിരെ വന്ന ബൈകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതര പരുക്കേറ്റ ബൈക് യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.


 

Keywords: News, Kerala, Kerala-News, Accident-News, Regional-News, Youth, Woman, Bike, Car, Wrong Side, Road, Accidental Death, Injured, Hospital, Treatment, Dead Body, Collided, Kozhikode: Youth died in road accident, woman injured.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?