Accidental Death | തൃശ്ശൂരില്‍ സ്‌കൂടറും ബൈകും കൂട്ടിയിടിച്ച് അപകടം; ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം

തൃശ്ശൂര്‍: (KasargodVartha) സ്‌കൂടറും ബൈകും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം. സ്‌കൂടര്‍ യാത്രികനായ എടക്കുളം സ്വദേശി സാജ് റാം (51) ആണ് മരിച്ചത്. കാട്ടൂര്‍ എടക്കുളത്താണ് അപകടം നടന്നത്.

ചൊവ്വാഴ്ച (19.12.2023) വൈകിട്ട് എടക്കുളം പാലത്തിന് സമീപത്തായിരുന്നു അപകടം. സാജ് റാം ഓടിച്ചിരുന്ന സ്‌കുടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി വിബിന്‍ ഓടിച്ചിരുന്ന ബൈകും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ബൈക് ഓടിച്ചിരുന്ന വിബിന്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. കാട്ടൂര്‍ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.




Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Thrissur-News, Thrissur News, One Died, Bike, Scooter, Accident, Rider, Injured, Hospital, Treatment, Police, Kattoor News, Edakulam News, Thrissur: One died in bike accident.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?