Threat | മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി; യുവാവ് പിടിയില്‍

എറണാകുളം: (KVARTHA) മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. എറണാകുളം കിഴക്കമ്പലം താമരച്ചാല്‍ മേഖലയില്‍ വച്ചായിരുന്നു സംഭവം നടന്നത്. പിതാവിനോടൊപ്പം കടയിലെത്തിയ കുട്ടി കാറില്‍ ഇരിക്കവെയാണ് ബൈകില്‍ എത്തിയ യുവാക്കള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു.

പൊലീസ് പറുന്നത്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ കുട്ടി കരഞ്ഞതോടെ യുവാക്കള്‍ ബൈകില്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടി ബോധം കെട്ടു വീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടി യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകൂ. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News, Kerala, Kerala News, Crime, Custody, Case, Police Booked, Bike, Car, Shop, Ernakulam, Student, Threatened, Gun, Complaint.

Keywords: News, Kerala, Kerala News, Crime, Custody, Case, Police Booked, Bike, Car, Shop, Ernakulam, Student, Threatened, Gun, Complaint.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?