Kudumbashree Traveller | കുടുംബശ്രീ ട്രാവലറിന്റെ അടുത്ത യാത്ര ഹൈദരബാദിലേക്ക്

കണ്ണൂര്‍: (KVARTHA) യാത്രാനുഭവങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി കുടുംബശ്രീ ട്രാവലറിന്റെ അടുത്ത യാത്ര ഹൈദരാബാദിലേക്ക് നടത്തും. ജില്ലയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ട്രാവലര്‍ വനിത ടൂര്‍ എന്റര്‍പ്രൈസസിന്റെ പതിനാലാമത്തെ ഡെസ്റ്റിനേഷനാണിത്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കായി ബഡ്ജറ്റ് ഫ്രന്‍ഡ് ലി
യായി ടൂര്‍ പാകേജുകളൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. എന്നാലിത് വിപുലീകരിക്കാനും യാത്രകള്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി അവസരങ്ങള്‍ ഒരുക്കാനുമുള്ള ശ്രമത്തിലാണ് ട്രാവലര്‍ അംഗങ്ങള്‍. നവംബര്‍ 10ന് ആരംഭിക്കുന്ന ഹൈദരാബാദ് യാത്ര മൂന്ന് പകലുകളും രണ്ട് രാത്രികളിലുമാണ് ഒരുക്കിയിരിക്കുന്നത്. 14,500 രൂപയാണ് നിരക്ക്.

Kudumbashree Traveller's next trip to Hyderabad, Kannur, News, Kudumbashree Traveller, Trip, Women, Expense, Budget, Package, Destination, Kerala News.

നവംബര്‍ 10ന് മൂകാംബിക പാകേജും ഒരുക്കിയിട്ടുണ്ട്. രണ്ടു പകലുകളും ഒരു രാത്രിയിലുമുള്ള യാത്രയുടെ നിരക്ക് 3,700 രൂപയാണ്. നവംബര്‍ 18 നും ഇതേ പാകേജുകള്‍ ഉണ്ടായിരിക്കും. ഗ്രൂപുകള്‍ക്ക് മുന്‍ഗണന. കുടുംബശ്രീ യൂനിറ്റുകള്‍ക്കും, ഗ്രൂപുകള്‍ക്കും ഇളവ് ലഭിക്കും. യാത്രയ്ക്ക് താല്പര്യമുള്ളവര്‍ 7012446759, 9947258039, 8891438390 എന്നീ നമ്പറുകളില്‍ വിളിക്കുക.

Keywords: Kudumbashree Traveller's next trip to Hyderabad, Kannur, News, Kudumbashree Traveller, Trip, Women, Expense, Budget, Package, Destination, Kerala News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?