K Radhakrishnan | അസമയത്തുളള വെടിക്കെട്ട് നിര്‍ത്തല്‍; നിയമപരമായി നേരിടുമെന്ന് ദേവസ്വം മന്ത്രി

കണ്ണൂര്‍: (KVARTHA) അസമയത്തുളള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് ഹൈകോടതി പറഞ്ഞിരിക്കുന്നതെന്നും ഈ സമയം ഏതാണെന്ന് നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെടിക്കെട്ട് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമാണ്. അതുനടത്തുന്നതിന് സമയപരിധിയില്ല, വെടിക്കെട്ട് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാാണ്. വെടിക്കെട്ട് അപകടമുണ്ടാക്കുന്നതാണെന്ന് പറയുമ്പോഴും നമ്മുടെ സമൂഹത്തിന് വെടിക്കെട്ടിനോട് വലിയ താല്‍പര്യമാണ്. അതുകൊണ്ടുതന്നെ അതു നിര്‍ത്തലാക്കാന്‍ സാധിക്കില്ല.

ഒരു ഘട്ടത്തില്‍ വെടിക്കെട്ട് നിര്‍ത്തലാക്കുന്നതിനെ കുറിച്ചു വലിയ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് നിര്‍ത്തലാക്കാനുളള തീരുമാനത്തിലേക്കാണ് പോകുന്നതെങ്കില്‍ നിയമപരമായി നേരിടും. ക്ഷേത്രകമിറ്റികളും ദേവസ്വം ബോര്‍ഡുകളും അപീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതുകൂടാതെ സര്‍കാര്‍ ചീഫ് സെക്രടറിയോട് നടപടിക്രമങ്ങളെ കുറിച്ച് ആലോചിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വെടിക്കെട്ട് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അപീല്‍ പോകാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.




Keywords: News, Kerala, Kerala-News, Kannur-News, Verdict, Government, Untimely, Fireworks, Devaswom Boards, Appeal, Devaswom Minister, Legally, K Radhakrishnan, Untimely fireworks: Devaswom boards for appeal.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?