Gold Price | തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി; പവന് വർധിച്ചത് 80 രൂപ

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധനവ്. വ്യാഴാഴ്ച (02.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയും കൂടി. ഒരു പവൻ സ്വർണത്തിന് 45,200 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5650 രൂപയുമാണ് വിപണി വില. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4680 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on November 2

സാധാരണ വെള്ളിയുടെ വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 78 രൂപയായി. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല, 103 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച (30.10.2023) മുതൽ തുടർച്ചായി മൂന്ന് ദിവസം സ്വർണവില കുറഞ്ഞിരുന്നു.

ബുധനാഴ്ച (01.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 45,120 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5640 രൂപയുമായിരുന്നു നിരക്ക്. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4675 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ച സാധാരണ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപയാണ് കുറഞ്ഞത്, 77 രൂപയായിരുന്നു വിപണി വില. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on November 2
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?