Arrested | മദ്യപിച്ചെത്തി ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ചെന്ന പരാതി; സഹോദരന്‍ പൊലീസ് പിടിയില്‍

ആലപ്പുഴ: (KVARTHA) ഹരിപ്പാട് ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. കുമാരപുരം ഗ്രാമ പഞ്ചായത് പരിധിയിലെ പ്രദീപ് (52) എന്നയാളെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

എസ് എച് ഒ ശ്യാംകുമാര്‍ വി, എസ് ഐ മാരായ ശെഫീഖ്, ഷൈജ, സിപിഒമാരായ കിഷോര്‍ കുമാര്‍, എ നിശാദ് എന്നിവരടങ്ങുന്ന സംഘമാണ് സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടിയത്.

വൃദ്ധമാതാവിന്റെ പെന്‍ഷന്‍ തുക കൈക്കലാക്കിയശേഷം മദ്യപിച്ചെത്തി വീട്ടില്‍ സ്ഥിരമായി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു ഇയാളെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ കയ്യില്‍ കിട്ടുന്ന വീട്ടുസാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുന്നത് കൊല്ലത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരനായ ജേഷ്ഠ സഹോദരന്‍ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു.


 

Keywords: News, Kerala, Kerala-News, Regional-News, Malayalam-News, Suspect, Arrested, Attacking, Differently Abled, Man, Haripad News, Alappuzha News, Alappuzha: Suspect arrested for attacking differently abled man.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?