Suspended | മസ്ജിദ് കവാടത്തില്‍ ഗണേശ വിഗ്രഹ പൂജ; പൊലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവം ലാഘവത്തോടെ കണ്ടത് ഗുരുതര വീഴ്ചയെന്ന് നോടീസ്

മംഗളൂറു: (KasargodVartha) മുസ്ലീം ആരാധനാലയ കവാടത്തിന് മുന്നില്‍ ആവര്‍ത്തിച്ചു നടത്തിയ ഗണേശ വിഗ്രഹ പൂജ ലാഘവത്തോടെ കാണുകയും പരാതികള്‍ അവഗണിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊപ്പല്‍ ജില്ലയില്‍ ഗംഗാവതി സിറ്റി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആദിവേശ ഗഡികൊപ്പ, സബ് ഇന്‍സ്‌പെക്ടര്‍ കാമണ്ണ, ഹെഡ് കോണ്‍സ്റ്റബിള്‍ മാരിയപ്പ ഹൊസമണി എന്നിവര്‍ക്ക് എതിരെയാണ് നടപടി. കഴിഞ്ഞ മാസം 30നും ഈ മാസം മൂന്നിനുമാണ് നടപടിക്ക് ആധാര സംഭവങ്ങള്‍ ഉണ്ടായത്.

ഗണേശോത്സവ ഘോഷയാത്രയില്‍ വിഗ്രഹം വഹിച്ച വാഹനം ജുമാമസ്ജിദ് കവാടത്തിന് മുന്നില്‍ നിറുത്തി പൂജ നടത്തി. തീവ്രഹിന്ദുത്വ യുവാക്കള്‍ മതസ്പര്‍ധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു പറഞ്ഞുവെന്നും കാണിച്ച് മസ്ജിദ് കമിറ്റിയും മുസ്ലീം സംഘടനകളും പരാതി നല്‍കിയിരുന്നു. 

Mangaluru, Police, Suspended, Puja, Mosque, Koppal, News, National, Mangaluru: 3 cops suspended after processionists offer puja in front of mosque in Koppal.

എന്നാല്‍ പൊലീസ് ലാഘവത്തോടെ കണ്ടതിനാല്‍ സമാന സംഭവം കഴിഞ്ഞ ചൊവ്വാഴ്ച ആവര്‍ത്തിച്ചു. ഇത് ഗുരുതര കൃത്യവിലോപം ആണെന്ന് കൊപ്പല്‍ ജില്ല പൊലീസ് സൂപ്രണ്ട് യശോധ വണ്ടഗോഡിയുടെ സസ്‌പെന്‍ഷന്‍ നോട്ടീസില്‍ പറഞ്ഞു.

Keywords: Mangaluru, Police, Suspended, Puja, Mosque, Koppal, News, National, Mangaluru: 3 cops suspended after processionists offer puja in front of mosque in Koppal.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?