Road Camera | എഐ കാമറ വെച്ചിട്ടും റോഡപകടങ്ങളിലും മരണത്തിലും കുറവില്ല; സര്‍കാര്‍ നിരത്തിയ കണക്കുകള്‍ വസ്തുതാവിരുദ്ധമെന്ന് ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോ

കോട്ടയം: (KVARTHA) സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ചതോടെ റോഡപകടമരണങ്ങള്‍ കുറഞ്ഞെന്നും നിരവധി ജീവനുകള്‍ രക്ഷിക്കാനായെന്നുമുള്ള സംസ്ഥാന സര്‍കാര്‍ ഹൈകോടതിയെ അറിയിച്ചത് തികച്ചും വസ്തുതാവിരുദ്ധമെന്ന് പൊലീസ് ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോ.

2022 ഓഗസ്റ്റില്‍ സംസ്ഥാനത്തെ നിരത്തുകളില്‍ 3366 റോഡപകടങ്ങളും 307 മരണവും 4040 പേര്‍ക്ക് പരുക്കുമുണ്ടായെങ്കിലും കഴിഞ്ഞ ഓഗസ്റ്റില്‍ അപകടങ്ങള്‍ 1065 ആയി കുറഞ്ഞെന്നാണ് സര്‍കാര്‍ ഹൈകോടതിയെ അറിയിച്ചത്. ഇതില്‍ 58 മരണവും 1197 പേര്‍ക്ക് പരുക്കുമുണ്ടായെന്നും വ്യക്തമാക്കി. കാമറ സ്ഥാപിച്ചതിനെത്തുടര്‍ന്ന് റോഡപകടങ്ങളും മരണവും ഗണ്യമായി കുറഞ്ഞെന്നാണ് ഈ കണക്കുകളിലൂടെ സര്‍കാര്‍ സ്ഥാപിച്ചത്.

എന്നാല്‍, ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2022 ഓഗസ്റ്റ് മാസത്തില്‍ 3366 റോഡപകടങ്ങളും 307 മരണവും 4040 പേര്‍ക്ക് പരുക്കുമേറ്റിരുന്നു. 2023 ഓഗസ്റ്റില്‍ 4006 അപകടങ്ങളും 353 മരണങ്ങളും 4560 പേര്‍ക്ക് പരുക്കും സംഭവിച്ചു. അതായത് 2022 ഓഗസ്റ്റിലേതിനെക്കാള്‍ അപകടങ്ങളും മരണവും പരുക്കും വര്‍ധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

എഐ കാമറ ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ എതിര്‍ സത്യവാങ്മൂലത്തിലാണ് അപകടം കുറഞ്ഞതായി സര്‍കാര്‍ കണക്ക് ഹാജരാക്കിയത്. കാമറ സ്ഥാപിച്ചശേഷം അപകടം കുറഞ്ഞതായി മുഖ്യമന്ത്രിയടക്കം അവകാശപ്പെടുകയും ചെയ്തിരുന്നു.



Keywords: News, Kerala, Kerala-News, Malayalam-News, State Crime Records Bureau, Kerala News, Government, Lie, Road Accident, Death, Road Camera, No decrease in road accident death after fixing road camera says Police Crime Records Bureau.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?