PSC | വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ച് പി എസ് സി

തിരുവനന്തപുരം: (KasargodVartha) കേരള പബ്ലിക് സര്‍വിസ് കമീഷന്‍ കാറ്റഗറി നമ്പര്‍ 291-333/2023 വരെ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷിക്കാം. നവംബര്‍ ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം സെപ്റ്റംബര്‍ 29ലെ അസാധാരണ ഗസറ്റിലും www(dot)keralapsc(dot)gov(dot)in/notification ലിങ്കിലും ലഭിക്കും.

തസ്തികകള്‍:

ജനറല്‍ റിക്രൂട്‌മെന്റ്: അസിസ്റ്റന്റ് പ്രഫസര്‍-ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി, ഓറല്‍ പാതോളജി ആന്‍ഡ് മൈക്രോബയോളജി, കമ്യൂണിറ്റി ഡെന്റിസ്ട്രി, ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി (കേരള മെഡികല്‍ എജുകേഷന്‍), മെഡികല്‍ ഓഫിസര്‍ (ഹോമിയോ) (തസ്തികമാറ്റം വഴി), റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍, ജൂനിയര്‍ ലെക്ചറര്‍-സ്‌കള്‍പ്ചര്‍ (കോളജ് വിദ്യാഭ്യാസം), നഴ്‌സറി ടീചര്‍, പാംഗര്‍ ഇന്‍സ്ട്രക്ടര്‍ (കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രി).

 
Kerala, News, PSC, Career, Job, Application, Notification, Kerala: PSC notification for various posts.

ഡ്രൈവര്‍-കം-ഓഫിസ് അറ്റന്‍ഡന്റ്-മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്‌സ് വെഹികിള്‍, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (ഇന്‍ഷുറന്‍സ് മെഡികല്‍ സര്‍വിസസ്), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹെല്‍ത് സര്‍വിസസ്), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീചര്‍ (അറബിക്) എല്‍പിഎസ്, യുപി സ്‌കൂള്‍ ടീചര്‍ (തമിഴ് മീഡിയം) (വിദ്യാഭ്യാസം), സിവില്‍ എക്‌സൈസ് ഓഫിസര്‍ ട്രെയിനി (പുരുഷന്മാര്‍) (നേരിട്ടും തസ്തികമാറ്റം വഴിയും). വര്‍ക് സൂപ്രണ്ട് (സോയില്‍ സര്‍വേ), പാര്‍ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീചര്‍ (അറബിക്) എല്‍പിഎസ്, ബോട് കീപര്‍ (വിമുക്ത ഭടന്മാര്‍) (എന്‍സിസി), വനിത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ (ട്രെയിനി).

എന്‍സിഎ റിക്രൂട്‌മെന്റ് ഒഴിവുകളും ഉണ്ട്. തസ്തികകള്‍, ഒഴിവുകള്‍, ശമ്പളം, യോഗ്യതാമാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പണത്തിനുള്ള നിര്‍ദേശങ്ങള്‍, സംവരണം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

Keywords: Kerala, News, PSC, Career, Job, Application, Notification,  Kerala: PSC notification for various posts. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?