Mysterious Death | അമേരികയിലെ ന്യൂജേഴ്‌സിയില്‍ 2 കുട്ടികളടക്കം നാലംഗ ഇന്‍ഡ്യന്‍ കുടുംബം വീടിനുള്ളില്‍ മരിച്ച നിലയില്‍; വിവരം പൊലീസില്‍ അറിയിച്ചത് സന്ദര്‍ശനത്തിനെത്തിയ ബന്ധു, അന്വേഷണം

വാഷിംങ്ടണ്‍: (KVARTHA) അമേരികയിലെ ന്യൂജേഴ്‌സിയില്‍ രണ്ട് കുട്ടികളടക്കം ഇന്‍ഡ്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂജേഴ്സിയിലെ പ്ലെയിന്‍സ്ബോറോയില്‍ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) എന്നിവരും അവരുടെ10 വയസുള്ള ആണ്‍കുട്ടിയും 6 വയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊലീസ് പറയുന്നത്: ബുധനാഴ്ച വൈകീട്ടാണ് പൊലീസിന് വിവരം കിട്ടിയത്. ഇവരുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ ബന്ധുവാണ് സംഭവം അറിയിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണ്.

ഈ പ്രദേശത്ത് കൂടുതല്‍ ഇന്‍ഡ്യക്കാര്‍ താമസിച്ച് വരുന്ന സ്ഥലമാണ്. അതേസമയം, മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കൊലപാതകമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റുമോര്‍ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

തേജും സൊണാലിയും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നുമാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഇരുവരും ഐടി ജോലിക്കാരാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



Keywords: News, World, World-News, Crime, Crime-News, Police-News, New York News, New Jersey, Family, Found Dead, Indian-Origin Family, Police, Husband, Wife, Children, USA, Indian-origin family of 4 found dead in New Jersey in suspected murder.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?