Found Dead | പ്ലസ് വണ്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: (KasargodVartha) പേരാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാവൂര്‍ നമ്പിയോടിലെ പി വി രഞ്ജിനാ(16)ണ് മരിച്ചത്. ബുധനാഴ്ച (04.10.2023) വൈകുന്നേരമാണ് സംഭവം. വീട്ടിലെ കോവണിയിലുണ്ടായിരുന്ന കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നമ്പിയോടിലെ ബാബു-ശോഭ ദമ്പതികളുടെ മകനാണ്. കാക്കയങ്ങാട് പാല ഹയര്‍സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: രാഗിന്‍രാജ്, രാഹുല്‍. പേരാവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Kannur, News, Kerala, Top-Headlines, Peravoor News, Plus One, Student, PP Ranjin, Police, Case, Kannur: Plus one student found dead.

അതേസമയം കണ്ണൂരില്‍ ചൊവ്വാഴ്ച (03.10.2023) രാത്രി പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുറുവ കാഞ്ഞിരയിലെ മര്‍ഹബയില്‍ നിസാറിന്റെ മകന്‍ കെ എം ഫര്‍ഹാനാ(18)ണ് മരിച്ചത്. രാത്രി 11.30 മണിയോടെ വീട്ടുകാര്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫര്‍ഹാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

സാന്റാക്ലോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം. തോട്ടട എസ്എന്‍ട്രസ്റ്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഫര്‍ഹാന്‍. നിസാര്‍ നീലക്കരമ്മലിന്റെയും കെ എം സബ്രീനയുടെയും മകനാണ്. കെ എം ജാഫര്‍ സഹോദരനാണ്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Kannur, News, Kerala, Top-Headlines, Peravoor News, Plus One, Student, PP Ranjin, Police, Case,  Kannur: Plus one student found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?