Found Dead | പാലക്കാട് വാടക വീട്ടില്‍ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം

പാലക്കാട്: (KVARTHA) കൊപ്പം മുളയന്‍കാവില്‍ ഫെഡറല്‍ ബാങ്കിന് പിന്‍വശത്തെ വാടക വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. താഴത്തെ പുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഈ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം.

ഞായറാഴ്ച (08.10.2023) വൈകിട്ട് ആറ് മണിയോടെ വീടിന്റെ ഉടമസ്ഥന്‍ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കൊപ്പം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

അതേസമയം, മൃതദേഹങ്ങള്‍ ഷാജി, സുചിത്ര എന്നിവരുടേതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്‍ക്വസ്റ്റ് ഉള്‍പെടെയുള്ള നടപടികള്‍ തിങ്കളാഴ്ച (09.10.2023) നടക്കും. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ടവും നടന്ന ശേഷമേ മരിച്ചവരുടെ കാര്യത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.

ദമ്പതികള്‍ക്ക് 10 വയസ് പ്രായമുളള ഒരു കുട്ടിയുണ്ട്. എന്നാല്‍ കുട്ടി ഷാജിയുടെ വീട്ടിലായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.




Keywords: News, Kerala, Kerala-News, Police-News, Palakkad News, People, Found Dead, House, Koppam News, Couple, Palakkad: Two People were found dead.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?