Died | യുവാവ് കുത്തേറ്റ് മരിച്ചു; 'പിന്നില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കം'
മലപ്പുറം: (KasargodVartha) കിഴിശ്ശേരിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കുനിയം പറമ്പ് സ്വദേശി പ്രജിത്താണ് മരിച്ചത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സുഹൃത്ത് നൗഫലിന് പരുക്കേറ്റിട്ടുണ്ട്. ഇയാളെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് പറയുന്നത്: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തിനിടെയാണ് പ്രജിത്തിന് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച സുഹൃത്ത് നൗഫലിനും പരുക്കേറ്റിട്ടുണ്ട്. പ്രജിത്തിനെ കുത്തിയത് സുഹൃത്തായ മുബശിറാണ്. സംഭവത്തിന് ശേഷം മുബശിറും സുഹൃത്ത് ഷൈജുവും സ്ഥലത്തു നിന്നും രക്ഷപെട്ടു.
പ്രജിത്തിനെ ആദ്യം കിഴിശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡികല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുബശിറിനും, ഷൈജുവിനുമായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kizhissery, Malappuram, Killed, Died, Friends, Police, Prajith, news, Kerala, Top-Headlines, Malappuram: Man died in Kizhissery.
Powered by Info News For You

Comments
Post a Comment