Depression | സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും 'പ്രസവാനന്തര വിഷാദം' അനുഭവിക്കുന്നുണ്ട്! പഠന റിപ്പോർട്ട് പുറത്ത്; പ്രശ്‌നം ഗുരുതരമായേക്കാം
ന്യൂഡെൽഹി: (KVARTHA) പ്രസവശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന സങ്കീർണമായ പ്രശ്നമാണ് പ്രസവാനന്തര വിഷാദം (Postpartum Depression). ഇതിനെത്തുടർന്ന് പ്രസവശേഷം ചിലരിൽ വിഷാദം, ആത്മഹത്യാപ്രവണത, കുഞ്ഞിനെ ഉപദ്രവിക്കാനുള്ള ശ്രമം എന്നിവ ഉണ്ടായെന്ന് വരാം. ഇത്തരം പ്രശ്‌നങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിച്ചേക്കാം.
സാധാരണയായി ഇതിന്റെ ലക്ഷണങ്ങൾ പ്രസവം കഴിഞ്ഞ് നാല് ആഴ്ചയ്ക്ക് ശേഷം പ്രത്യക്ഷപ്പെടാൻ തുടങ്ങും. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും ഈ പ്രശ്നം ഉണ്ടാകാമെന്നാണ് പുതിയ പഠനം പറയുന്നത്. ചിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാല അടുത്തിടെ നടത്തിയ പഠനമനുസരിച്ച്, പ്രസവാനന്തര വിഷാദരോഗത്തിന് പുരുഷന്മാരും അതായത് പിതാവും പരിശോധന നടത്തണമെന്ന് വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് പുരുഷന്മാർ പരിശോധന നടത്തേണ്ടത്?
ഗവേഷകരുടെ അഭിപ്രായത്തിൽ, ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം, മാതാപിതാക്കൾ രണ്ടുപേരും പല തരത്തിലുള്ള വൈകാരിക ചിന്തകളും സങ്കീർണതകളും അഭിമുഖീകരിക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ സ്ത്രീകൾ മാത്രമാണ് ഈ വിഷാദത്തിന് ഇരയാകുന്നത് എന്ന് പറയുന്നത് ശരിയല്ല. ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം, ചിലപ്പോൾ ജോലിയും സമ്മർദവും അവരുടെ ഉത്തരവാദിത്തങ്ങളും ധാരണകളും സന്തുലിതമാക്കാൻ കഴിയാതെ വരുന്ന നിരവധി പിതാക്കന്മാരുണ്ട്. ഈ സാഹചര്യത്തിൽ പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമായേക്കാം.
പഠനത്തിൽ വെളിപ്പെടുത്തിയത്
അടുത്തിടെ പിതാവായ 24 പുരുഷന്മാരെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഇതിനുശേഷം അവരെ പ്രസവാനന്തര വിഷാദരോഗത്തിന് പരിശോധന നടത്തി. സ്ത്രീകളിലെ വിഷാദം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും മാത്രമാണ് ഇതിൽ ഉപയോഗിച്ചത്. ഇവരിൽ 30 ശതമാനം പുരുഷന്മാരിലും പ്രസവാനന്തര വിഷാദം സ്ഥിരീകരിച്ചു. ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ പ്രസിദ്ധീരിച്ച ഗവേഷണ റിപ്പോർട്ടിൽ, ഏകദേശം 13.3 ശതമാനം പുരുഷന്മാരും അവരുടെ പങ്കാളിയുടെ മൂന്നാം ത്രിമാസത്തിൽ പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കാൻ തുടങ്ങുന്നുവെന്ന് പറയുന്നു.
മറികടക്കാൻ പുരുഷന്മാർ എന്ത് ചെയ്യണം?
വിഷാദരോഗം ഒഴിവാക്കുന്നതിന് പുരുഷന്മാർ പതിവായി വ്യായാമം ചെയ്യുന്നതിനൊപ്പം മറ്റ് ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ടോക്ക് തെറാപ്പിയുടെ സഹായം തേടാം. ആളുകളുമായി സാമൂഹിക ഇടപഴകൽ വർധിപ്പിക്കുകയും നിങ്ങളുടെ ചിന്തകൾ ആളുകളുമായി പങ്കിടുകയും ചെയ്യുന്നതും നല്ലതാണ്.
Keywords: News, National, New Delhi, Postpartum Depression, Health Tips, Health, Lifestyle, Fathers Also Susceptible to Postpartum Depression.
< !- START disable copy paste -->
Powered by Info News For You

.webp)
Comments
Post a Comment