Complaint | 'വിമാനയാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറി'; പരാതിയുമായി യുവനടി

കൊച്ചി: (KasargodVartha) വിമാനയാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്ന പരാതിയുമായി മലയാളത്തിലെ യുവനടി. സംഭവം നടന്നശേഷം വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങളുടെ പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു. 

മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്‍ഡ്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാന ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്റെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും നടി പറയുന്നു. 

News, Kerala, Kochi, Actress, Passenger, Flight, Actress, Complaint, Air India, Police, Kochi: Actress said that passenger behaved badly during the flight.

പൊലീസിനോട് പരാതിപ്പെടാനായിരുന്നു എയര്‍ ഇന്‍ഡ്യ അധികൃതരുടെ പ്രതികരണമെന്നും നടി വിശദീകരിച്ചു. കൊച്ചിയിലെത്തിയ ശേഷം പിന്നീട് ഇവര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Keywords: News, Kerala, Kochi, Actress, Passenger, Flight, Actress, Complaint, Air India, Police, Kochi: Actress said that passenger behaved badly during the flight.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?