Business | 'എത്ര കൈപൊളളിയാലും മതിയാവില്ല, പയ്യന്നൂരില്‍ തട്ടിപ്പുകേസില്‍ ജാമ്യത്തിലിറങ്ങിയവര്‍ പുതിയ തട്ടിപ്പ് കംപനി തുടങ്ങി; ബിറ്റ് കോയിന്‍ മോഡല്‍ തട്ടിപ്പിനിരയാക്കാന്‍ നിക്ഷേപകര്‍ക്കായി വലവിരിക്കുന്നു'
കണ്ണൂര്‍: (KVARTHA) നിരവധി തട്ടിപ്പുകള്‍ അരങ്ങേറിയ പയ്യന്നൂര്‍ മേഖലയില്‍ ഇടക്കാലത്തിനുശേഷം വീണ്ടും തട്ടിപ്പുസംഘങ്ങളുടെ തലപൊക്കുന്നതായി റിപോര്‍ട്. പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനാണ് പയ്യന്നൂര്‍ കേന്ദ്രീകരിച്ചു കളമൊരുങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നും കോടികള്‍ തട്ടിയെടുത്തുവെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ചിലരുടെ നേതൃത്വത്തിലാണ് വീണ്ടും നിക്ഷേപകരെ വലയില്‍ വീഴ്ത്താന്‍ ഓണ്‍ ലൈന്‍ മണി ചെയിന്‍ ബിസിനസുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നാണ് റിപോര്‍ട്.
കാഞ്ഞങ്ങാട്ടും കണ്ണൂരിലും ഇവര്‍ നിക്ഷേപകരുടെ യോഗം വിളിച്ചതിനുശേഷം ഇപ്പോള്‍ പയ്യന്നൂരിലെ ഹോടെലിലും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. നൂറോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ നിക്ഷേപങ്ങള്‍ ഇരട്ടിക്കുകയും മള്‍ടിലെവല്‍ മാര്‍കറ്റിങ് സംവിധാനത്തിലൂടെ നിക്ഷേപകരെ ചേര്‍ക്കുന്നവര്‍ക്ക് ബോണസ് ഉള്‍പെടെയുളള വന്‍ സാമ്പത്തിക ലാഭത്തിന്റെയും കണക്കുകളും പ്രവര്‍ത്തന രീതിയും വിശദീകരിക്കുകയുണ്ടായെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.
ഇവര്‍ സൃഷ്ടിച്ച ബിറ്റ് കോയിനാണ് പുതിയ തട്ടിപ്പിനായി അവതരിപ്പിക്കുന്നത്. അന്താരാഷ്ട്രമാര്‍കറ്റില്‍ വലിയ മൂല്യമാണ് ഈ കോയിനുകള്‍ക്കുളളതെന്നാണ് അവകാശവാദം. പത്തു പാകേജുകളിലായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഒരുലക്ഷം രൂപവരെയുളള പത്താമത്തെ പാകേജില്‍ ദിവസം രണ്ടു ശതമാനം വരെയാണ് ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നത്. പലതലങ്ങളും കടന്ന് മള്‍ടി ലെവല്‍ മാര്‍കറ്റിങ് സംവിധാനത്തിലൂടെ ഇടതുംവലതുമായി ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് നാല്‍പതു ശതമാനം മുതല്‍ അറുപതു ശതമാനം വരെ ബോണസ് നല്‍കുമെന്നാണ് വാഗ്ദാനം.
ഓരോ വ്യക്തിക്കും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ഇന്റര്‍ നാഷനല്‍ ട്രേഡിങ് പ്ലാറ്റ് ഫോമാണ് ഇവരുടേതെന്നാണ് അവകാശ വാദം. പലരും തട്ടിപ്പു കംപനി മേധാവികളുടെ വാക്ധോരണിയില്‍ വീണതുകാരണം നിക്ഷേപങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.
Powered by Info News For You

പക്ഷെ ഇവര്‍ക്കാര്‍ക്കും മുന്‍പ് സാമ്പത്തിക തട്ടിപ്പിനു നേതൃത്വം നല്‍കി പിടിക്കപ്പെട്ടവരാണ് പുതിയ കംപനിക്ക് പിന്നിലെന്നു അറിയാന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ് പിടിക്കപ്പെട്ട തട്ടിപ്പു കംപനിയുടെ പേരിനൊപ്പം സി കൂടി ചേര്‍ത്താണ് പുതിയ തട്ടിപ്പുകംപനി രൂപീകരിച്ചത്.
Keywords: Those released on bail in the Payyanur fraud case started a new fraud company, Kannur, News, Cheating Case, Investment, Meeting, Jail, Bonus, Multi Company, Bail, Kerala.
Powered by Info News For You

Comments
Post a Comment