Booked | കെട്ടിടപ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പണം ചോദിച്ച് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവിനുമെതിരെ കേസ്

കൊച്ചി: (KVARTHA) കെടിട്ട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മാധ്യമ പ്രവര്‍ത്തകനും ബിജെപി ജില്ലാ നേതാവിനുമെതിരെ കേസ്. കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ശ്യാം, ബിജെപി ജില്ലാ നേതാവ് ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് എളമക്കര പൊലീസ് ഭീഷണിപ്പെടുത്തല്‍ ഉള്‍പെടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്. കൊച്ചി എളമക്കര സ്വദേശി കെ ശ്രീനിവാസന്റെ പരാതിയിലാണ് നടപടി. 

തന്റെ നിര്‍മാണത്തിലുള്ള കെട്ടിടത്തിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍, പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അഞ്ച് ലക്ഷം രൂപ ചോദിച്ചുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. പണം നല്‍കിയില്ലെങ്കില്‍ നിര്‍മാണം തടയുമെന്നും ഭീഷണിപ്പെടുത്തി. പരാതിയില്‍ ഇടപെട്ട കോര്‍പറേഷന്‍ കെട്ടിട നിര്‍മാണത്തിന് സ്റ്റോപ് മെമോ നല്‍കി.

ഈ പ്രശ്‌നത്തില്‍ ഇടപെട്ട ബിജെപി ജില്ലാ നേതാവ് മാധ്യമപ്രവര്‍ത്തകന് പണം നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പരാതിയിലുണ്ട്. അഞ്ച് ലക്ഷം രൂപയില്‍ കുറവ് വരുത്താന്‍ ബിജെപി നേതാവ് മാധ്യമ പ്രവര്‍ത്തകനോട് ആവശ്യപ്പെടുന്ന ശബ്ദസംഭാഷണവും ശ്രീനിവാസന്‍ പുറത്തുവിട്ടു.

അതേസമയം, പരാതിക്കാരന്റെ ആരോപണം ബിജെപി നേതാവും മാധ്യമ പ്രവര്‍ത്തകനും നിഷേധിച്ചു. വാര്‍ത്ത ചെയ്യുന്നതിന്റെ ഭാഗമായാണ് വിഷയത്തില്‍ ഇടപെട്ടതെന്നും വാര്‍ത്ത നല്‍കരുതെന്ന് അപേക്ഷിച്ച് തന്നെ വന്ന് കണ്ട ശ്രീനിവാസനാണ് ഒടുവില്‍ പരസ്യത്തിനെന്ന പേരില്‍ അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തതെന്നും മാധ്യമ പ്രവര്‍ത്തകന്‍ ശ്യാം പറഞ്ഞു.




Keywords: News, Kerala, Kerala-News, Malayalam-News, Police-News, Complaint, Case, Booked, Journalist, BJP Leader, Police, Building Owner, Threatened, Obstructing Construction, Complaint that building owner threatened; Police booked against media worker and BJP leader.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?