Accidental Death | യൂത് കോണ്‍ഗ്രസ് നേതാവ് വാഹനാപകടത്തില്‍ മരിച്ചു

അഞ്ചല്‍: (KVARTHA) വാഹനാപകടത്തില്‍ യൂത് കോണ്‍ഗ്രസ് നേതാവ് മരിച്ചു. യൂത് കോണ്‍ഗ്രസ് അഞ്ചല്‍ മണ്ഡലം സെക്രടറിയും അഞ്ചല്‍ മിഷന്‍ ഹോസ്പിറ്റലിലെ ജീവനക്കാരനുമായ പനയഞ്ചേരി ചന്ദ്രവിലാസത്തില്‍ മനോജ് (25) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ അഞ്ചല്‍ കോളജ് ജന്‍ക്ഷനില്‍ വച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക് ഓടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരേ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Youth Congress Leader Died in Road Accident, Kollam, News, Accidental Death, Congress Leader, Hospitalized, Dead Body, Treatment, Bike, Car, Kerala News

ഉടന്‍ തന്നെ പ്രദേശവാസികള്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മനോഹരന്‍ നായര്‍ - ലളിതമ്മ ദമ്പതികളുടെ ഏകമകനാണ് മനോജ്.

തിരുവനന്തപുരത്തു നിന്നും വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും കോണ്‍ഗ്രസ് ഭവനിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് ഏഴുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: Youth Congress Leader Died in Road Accident, Kollam, News, Accidental Death, Congress Leader, Hospitalized, Dead Body, Treatment, Bike, Car, Kerala News. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?