Accidental Death | സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ഹായില്‍: (KasargodVartha) വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംശീര്‍ (30) ആണ് മരിച്ചത്.
സഊദി പൗരന്‍ ഓടിച്ചിരുന്ന വാഹനവുമായി ജംശീര്‍ ഓടിച്ചിരുന്ന വാന്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. ആറാദിയയില്‍ ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
മൃതദേഹം അല്‍ ഹൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഹായില്‍ ഖബറടക്കുമെന്ന് ബന്ധുക്കളും സ്‌പോണ്‍സറും അറിയിച്ചു. മാതാവ്: ജമീല. ഭാര്യ: തസ്ലിം ബാനു. മൂന്ന് സഹോദരങ്ങളുണ്ട്.

Keywords: News, Gulf, Gulf-News, Accident-News, Top-Headlines, Saudi Arabia News, Malayali, Youth, Died, Car Accident, Accidental Death, Hulayfah, Hail Province, Saudi Arabia: Malayali youth died in car accident.
Powered by Info News For You
.jpg)
Comments
Post a Comment