Accidental Death | കോഴിക്കോട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; ഒരാള്‍ മരിച്ചു, 3 സ്ത്രീകള്‍ക്ക് ഗുരുതരപരുക്ക്

കോഴിക്കോട്: (KVARTHA) കൊടുവള്ളിയിലുണ്ടായ അപ്രതീക്ഷിത വാഹനാപകടത്തില്‍ ഒരു മരണം. മൂന്ന് സ്ത്രീകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം ഉണ്ടായത്. വാവാട് സ്വദേശികളായ സ്ത്രീകളാണ് അപകടത്തില്‍പെട്ടത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാര്‍ ഇടിക്കുകയായിരുന്നു. മറിയ എന്ന വീട്ടമ്മയാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹറാബി, ഫിദ, സുഹറ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വാവാട് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പരുക്കേറ്റവരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.




Keywords: News, Kerala, Kerala-News, Accident-News, Kozhikode News, One Died, Road Accident, Koduvally News, Kozhikode: One died in road accident at Koduvally.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?