Accident | യാത്രക്കാരുമായി നിര്‍ത്തിയിട്ട ടാക്‌സി ഓടോറിക്ഷ ഡ്രൈവറില്ലാതെ പുറകിലോട്ട് ഓടി; പിടിച്ചുനിര്‍ത്തി വിദ്യാര്‍ഥിനി; ഒഴിവായത് വന്‍ അപകടം

ചങ്ങരംകുളം: (KVARTHA) യാത്രക്കാരുമായി നിര്‍ത്തിയിട്ട ടാക്‌സി ഓടോറിക്ഷ  ഡ്രൈവറില്ലാതെ പുറകിലോട്ട് ഓടി. സംഭവം കണ്ട വിദ്യാര്‍ഥിനി ഓടിച്ചെന്ന് ടാക്‌സി ഓടോറിക്ഷ  പിടിച്ച് നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു തനിയെ വാഹനം പുറകിലോട്ട് നീങ്ങിയത്.

Parked auto went back; Student held back and averted a major accident, Malappuram, News, Auto Taxi, Student, Passengers, Driver, Natives, Accident, Kerala News

ചങ്ങരംകുളം നന്നംമുക്ക് റോഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബഹളം കേട്ട് പരിസരവാസികളും മറ്റ് യാത്രക്കാരും ഓടിക്കൂടി വിദ്യാര്‍ഥിനിയെ സഹായിച്ചതോടെ വന്‍ അപകടം ഒഴിവായി. വാഹനം തനിയെ നീങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രമിച്ച് ബഹളം വയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
 


Keywords: Parked auto went back; Student held back and averted a major accident, Malappuram, News, Auto Taxi, Student, Passengers, Driver, Natives, Accident, Kerala News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?