Accident | മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയര്‍ ആന്‍ഡ് റസ്‌ക്യു വാഹനം നിയന്ത്രണം വിട്ട് തൂണില്‍ ഇടിച്ചു; 3 ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് പരുക്ക്

തിരുവനന്തപുരം: (KasargodVartha) മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയര്‍ ആന്‍ഡ് റസ്‌ക്യു വാഹനം നിയന്ത്രണം വിട്ട് തൂണില്‍ ഇടിച്ച് അപകടം. മൂന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പത്തനാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് സംഭവം. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം നടന്നത്. മഴ പെയ്തിരുന്നു. വാഹനം നിയന്ത്രണം വിട്ട് തൂണില്‍ ഇടിക്കുകയായിരുന്നു. 

Firemen, Injured, Road, Accident, Chief Minister, Firemen, Thiruvananthapuram, Three firemen injured in road accident.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരുക്കേറ്റവര്‍ ആശുപത്രി വിടുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിറകിലാണ് ഫയര്‍ഫോഴ്‌സ് വാഹനം ഉണ്ടായിരുന്നത്. അതേസമയം മറ്റൊരു വാഹനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചു. 

Keywords: Firemen, Injured, Road, Accident, Chief Minister, Firemen, Thiruvananthapuram,  Three firemen injured in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?