Retired BSF | വിരമിച്ച ബിഎസ്എഫ് സൈനികരുടെ വാര്‍ഷിക പൊതുയോഗം ധര്‍മശാലയില്‍ നടക്കും

കണ്ണൂര്‍: (www.kvartha.com) വിരമിച്ച ബിഎസ്എഫ് പി ഡബ്ലു എ (BSF PWA- Border Security Force Pensioners Welfare Association) കണ്ണൂര്‍ ജില്ലാ വാര്‍ഷിക പൊതുയോഗം സെപ്തംബര്‍ ഒന്‍പതിന് ധര്‍മശാല കോഫി ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

രക്ഷാധികാരി എ കെ രാമന്‍ ഉദ്ഘാടനം ചെയ്യും. വിരമിച്ച ബിഎസ്എഫ് കമാന്‍ഡന്റ് അമീര്‍ അലി മുഖ്യാതിഥിയാകും. എം പി പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ 1971 ല്‍ ഇന്‍ഡ്യാ - പാക് യുദ്ധത്തില്‍ പങ്കെടുത്ത അംഗങ്ങളെയും 75 വയസിന് മുകളില്‍ പ്രായമായ അംഗങ്ങളെയും ആദരിക്കും. 

കലാകായിക മത്സരങ്ങളില്‍ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ സമ്മാനര്‍ഹരായവരെയും ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ 90 ശതമാനത്തിന് മുകളില്‍ വിജയം കൈവരിച്ചവരെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കളെയും അനുമോദിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ എം പി പുരുഷോത്തമന്‍, ഒ ജി നമ്പ്യാര്‍, പി വി സുരേഷ്‌കുമാര്‍, പി കെ മാധവന്‍, എം പി ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.

News, Kerala, Kerala-News, News-Malayalam, Kannur-News, Dharamsala News, Kannur News, Retired BSF, Soldiers, Annual Meeting, Kannur: Retired BSF Soldiers Annual General Meeting will be held at Dharamsala.


Keywords: News, Kerala, Kerala-News, News-Malayalam, Kannur-News, Dharamsala News, Kannur News, Retired BSF, Soldiers, Annual Meeting, Kannur: Retired BSF Soldiers Annual General Meeting will be held at Dharamsala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?