Police Booked | ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി; യുവാവിനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂർ: (www.kvartha.com) ഫെഡറല്‍ ബാങ്കില്‍ പണയം വെച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. മുഹമ്മദ്‌റിഫാസിനെ (31) തിരെയാണ് പഴയങ്ങാടി കേസെടുത്തത്. ഫെഡറല്‍ ബാങ്ക്പഴയങ്ങാടി ശാഖയില്‍ മുക്കുപണ്ടം പണയം വെച്ചു 13,82,000 രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖാ സീനിയര്‍ മാനജര്‍ വി ഹരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
 

2020 ഒക്‌ടോബര്‍ 20 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി ഒന്നു വരെയുളള കാലഘട്ടങ്ങളില്‍ പലദിവസങ്ങളിലായി 330.6 ഗ്രാം സ്വര്‍ണമാണ് ബാങ്കില്‍ പണയംവെച്ചത്. മാല, വള തുടങ്ങിയവായിരുന്നു ഉരുപ്പിടികള്‍. ആദ്യം സ്വര്‍ണം പണയംവെച്ച സ്വര്‍ണാഭരണങ്ങളുടെ കാലാവധി കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ബാങ്ക്അധികൃതര്‍ നോടീസ് അയച്ചിട്ടും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല.

തിരിച്ചെടുക്കാത്ത പണയ പണ്ടങ്ങള്‍ ലേലം ചെയ്തു വില്‍ക്കാറാണ് ബാങ്കിന്റെ നിയമാനുസൃതമായ നടപടി. ഇതിനുമുന്നോടിയായ റിഫാസ് പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയതെന്നും പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്‍, പഴയങ്ങാടി സിഐ ടി എന്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

Keywords: News, Malayalam-News, Kerala-News , Kannur-News, Bank, Pazhayangadi, Crime, Youth booked in bank fraud complaint


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?