Obituary | തിരുവങ്ങാട്ടമ്മ എന്ന പേരില്‍ അറിയപ്പെടുന്ന തലശ്ശേരിയിലെ അവധൂത മാതാ സമാധിയായി
തലശ്ശേരി: (www.kvartha.com) തിരുവങ്ങാട്ടമ്മ എന്ന പേരില്‍ അറിയപ്പെടുന്ന തലശ്ശേരിയിലെ അവധൂത മാതാ സമാധിയായി. 49 വര്‍ഷമായി തിരുവങ്ങാട്ട് കീഴന്തി മുക്കിലെ ശ്രീനിവാസ് നിലയത്തില്‍ ജയകുമാറിന്റെ വീട്ടിലാണ് താമസം. വെളളിയാഴ്ച (01.09.2023) വൈകിട്ട് 5.35 ഓടെയാണ് ഇഹലോകവാസം വെടിഞ്ഞത്.
തലശ്ശേരി നഗരത്തിലൂടെ അലസമായി നടക്കുന്ന അവധൂതയ്ക്ക് നിരവധി ഭക്തരുണ്ട്. പണമോ, പാരിതോഷികങ്ങളോ സ്വീകരിക്കാതെ പ്രത്യേകതരത്തില്‍ ജീവിതം നയിച്ച അമ്മയെ കാണാന്‍ വിദേശികള്‍ അടക്കം എത്താറുണ്ട്. സംസ്‌കാരം ശനിയാഴ്ച (02.09.2023) നാലുമണിക്ക് മടപ്പള്ളി ബീച് റോഡിലെ മഠത്തില്‍ നടക്കും.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Thalassery News, Kannur News, Avadhuta Mata, Thiruvangatamma, Samadhi.
Powered by Info News For You


Comments
Post a Comment