Killed | 'പഞ്ചാബില്‍ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി'

ചണ്ഡിഗഡ്: (www.kasargodvartha.com) പഞ്ചാബില്‍ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. 'ഇതാ കിടക്കുന്നു നിങ്ങളുടെ സിംഹക്കുട്ടി' എന്ന് മാതാപിതാക്കളോട് പറഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ അക്രമികള്‍ വീടിനു പുറത്ത് ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കേസിലെ പ്രധാന പ്രതിയെ യുവാവിന്റെ പിതാവ് തിരിച്ചറിഞ്ഞെങ്കിലും അക്രമികളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഹര്‍ദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളും പ്രദേശവാസിയായ ഹര്‍പ്രീത് സിങ്ങും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇരുവര്‍ക്കും എതിരെ പൊലീസില്‍ കേസുകളുണ്ട്. പൊലീസിനെ പേടിച്ച് മകന്‍ വീട്ടില്‍ താമസിച്ചിരുന്നില്ലെന്ന് കൊല്ലപ്പെട്ട ഹര്‍ദീപ് സിങ്ങിന്റെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Young Kabaddi Player Killed At Punjab, Punjab, News, Attack, Hospital, Treatment, Police, Complaint, Statement, Family, National News


സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്:


ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഹര്‍ദീപ്, ബാങ്ക് പാസ്ബുകുമായി പോയി. രാത്രി പത്തരയോടെ വീടിന്റെ വാതിലില്‍ ആരോ മുട്ടുന്നതു കേട്ടു. പുറത്തിറങ്ങാന്‍ ധൈര്യമില്ലാത്തതിനാല്‍ ടെറസില്‍ കയറി നോക്കി. ഹര്‍പ്രീത് സിങ്ങും അനുയായികളും ആയിരുന്നു അത്. അഞ്ചുപേരോളമുള്ള സംഘമായിരുന്നു അവരുടേത്. 'നിങ്ങളുടെ മകന്‍ കൊല്ലപ്പെട്ടു. അവന്റെ കഥകഴിഞ്ഞു. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു' എന്നാണ് അവര്‍ ആക്രോശിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടത്.

ഹര്‍പ്രീതും അനുയായികളും മാരകായുധങ്ങള്‍ ഉപയോഗിച്ച് തന്നെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് മരിക്കുന്നതിനു മുന്‍പ് ഹര്‍ദീപ് തന്നോട് പറഞ്ഞു. പരുക്കേറ്റ യുവാവിനെ ജലന്ധറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവാവിന്റെ കൊലപാതകം ഇപ്പോള്‍ രാഷ്ട്രീയതലത്തില്‍ ചര്‍ചയാകുകയാണ്. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ നേതൃതൃത്വത്തിലുള്ള എഎപി സര്‍കാരിനു കീഴില്‍ പഞ്ചാബില്‍ ജംഗിള്‍ രാജ് നിലനില്‍ക്കുന്നു എന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ ആരോപിച്ചു. യുവാവിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Young Kabaddi Player Killed At Punjab, Punjab, News, Attack, Hospital, Treatment, Police, Complaint, Statement, Family, National News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?