FTX | 2600 കോടി ഡോളർ സമ്പാദ്യത്തിൽ നിന്ന് പൂജ്യത്തിലേക്ക് വൻവീഴ്ച നേരിട്ട സാം ബാങ്ക്മാൻ ഫ്രൈഡിന് പിന്നാലെ മാതാപിതാക്കൾക്കും നിയമ കുരുക്ക്; 'പാപ്പരായ എഫ് ടി എക്സിലെ ദശലക്ഷക്കണക്കിന് ഡോളർ കാണാനില്ല'; പിന്നിൽ ദമ്പതികളെന്ന് ആരോപണം

വാഷിംഗ്ടൺ: (www.kvartha.com) ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ കറന്‍സി ഇടപാട് സ്ഥാപനങ്ങളിലൊന്നും അടുത്തിടെ പാപ്പരുമായ എഫ് ടി എക്സിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്രൈഡിന്റെ മാതാപിതാക്കൾക്കെതിരെ കേസ്. സ്ഥാപനത്തിലെ മാനേജർമാരായ ദമ്പതികൾ ദശലക്ഷക്കണക്കിന് ഡോളർ കൈവശം വച്ചിട്ടുണ്ടെന്നും കമ്പനിയിലെ മോശം അവസ്ഥയിൽ കണ്ണടച്ചതായുമാണ് ആരോപണം. കമ്പനിയുടെ പതനം കഴിഞ്ഞ വർഷം ബാങ്ക്മാൻ ഫ്രൈഡിന്റെ അറസ്റ്റിലേക്ക് നയിച്ചിരുന്നു.

News, World, Washington, FTX, Crypto, USA, Arrest, 'King of Crypto' parents sued over missing millions.

ഫ്രൈഡിന്റെ മാതാപിതാക്കളായ അലൻ ജോസഫ് ബാങ്ക്മാനും ബാർബറ ഫ്രൈഡും എഫ്‌ടിഎക്‌സ് എന്റർപ്രൈസിനുള്ളിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഡോളറുകൾ പ്രത്യക്ഷമായും പരോക്ഷമായും കൈപ്പറ്റിയെന്നാണ് തിങ്കളാഴ്ച അമേരിക്കൻ കോടതിയിൽ നൽകിയ ഹർജിയിൽ അഭിഭാഷകർ പറയുന്നത്. സമ്മാനങ്ങളിലും വസ്തുവകകളിലുമായി ഇവർ സ്വന്തമാക്കിയതായി പറയുന്ന 26 മില്യൺ ഡോളർ തിരികെ പിടിക്കാനാണ് ലക്ഷ്യമിടുന്നത്. എഫ് ടി എക്സിന്റെ തകർച്ച 12 ലക്ഷത്തോളം വരുന്ന ഇടപാടുകാരെയാണ് പ്രതിസന്ധിയിലാക്കിയത്.

ഒരിക്കൽ 'ക്രിപ്‌റ്റോയുടെ രാജാവ്' എന്ന് വിളിക്കപ്പെട്ട സാം ബാങ്ക്മാൻ ഫ്രൈഡ് തന്റെ വ്യാപാര സ്ഥാപനത്തിലെ നഷ്ടം നികത്താനും രാഷ്ട്രീയ സംഭാവനകൾ നൽകാനും സ്വത്ത് വാങ്ങാനും എക്സ്ചേഞ്ചിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ അനധികൃതമായി കൈമാറ്റം ചെയ്തുവെന്ന കേസിലാണ് അറസ്റ്റിലായിരിക്കുന്നത്. കുറ്റം നിഷേധിച്ച ഇദ്ദേഹം അടുത്ത മാസം വിചാരണ കാത്ത് ജയിലിലാണ്.

2021-ൽ 15 ബില്യൺ ഡോളർ മൂല്യമുള്ള ആസ്തികൾ കൈവശം വച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് സ്ഥാപനങ്ങളിലൊന്നായിരുന്നു എഫ്‌ടിഎക്‌സ്. കഴിഞ്ഞ വർഷം പാപ്പരത്തത്തിനായി ഫയൽ ചെയ്തു. സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തിയതുമാണ് തകര്‍ച്ചയ്ക്ക് കാരണം.

ഒരു സമയത്ത് എഫ് ടി എക്സ് സ്ഥാപകനും സിഇഒയുമായിരുന്ന സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ ആസ്തി 1,28,000 കോടി രൂപയായിരുന്നുവെങ്കിൽ അത് പൂജ്യത്തിലേക്ക് പിന്നീട് മാറി. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയാണ് എഫ് ടി എക്സിന് സംഭവിച്ചത്.

Keywords: News, World, Washington, FTX, Crypto, USA, Arrest, 'King of Crypto' parents sued over missing millions.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?