Found Dead | തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോടെലില്‍ വയോധിക ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: (www.kasargodvartha.com) നഗരത്തിലെ പഞ്ചനക്ഷത്ര ഹോടെലില്‍ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്.
രണ്ടു ദിവസം മുന്‍പ് മകള്‍ തന്നെയാണ് ഇരുവര്‍ക്കും ഈ ഹോടെലില്‍ മുറിയെടുത്ത് നല്‍കിയതെന്നാണ് വിവരം. ഇതേ ഹോടെലില്‍വെച്ചാണ് ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയത്.
ഇവിടെ ബില്‍ അടച്ചുതീര്‍ക്കാന്‍ ഉണ്ടായിരുന്നതായും അക്കാര്യം ഹോടെല്‍ അധികൃതരുമായി സംസാരിച്ച് ഒത്തുതീര്‍പിലെത്താനുമായാണ് ഇരുവരും ഹോടെലില്‍ മുറിയെടുത്തതെന്നുമാണ് റിപോര്‍ട്. എന്നാല്‍ ഇവര്‍ ബില്‍ തുക മുഴുവനും അടച്ചിരുന്നതായാണ് ഹോടെല്‍ അധികൃതര്‍ പറയുന്നതെന്നും റിപോര്‍ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: News, Kerala, Kerala-News, Top-Headlines, Obituary, Thiruvananthapuram News, Malayinkeezh News, Elderly Couple, Found Dead, Hanged, Five Star Hotel, Thiruvananthapuram: Elderly Couple Found Hanged at Five Star Hotel.
Powered by Info News For You

Comments
Post a Comment