Found Dead | മലപ്പുറം സ്വദേശിയായ യുവാവിനെ ബഹ്റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മനാമ: (www.kasargodvartha.com) ബഹ്റൈനിലെ ഹാജിയത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി കോലന്‍ഞാട്ടു വേലായുധന്‍ ജയനെ (46) ആണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുകിട പലചരക്ക് കച്ചവടം നടത്തിവരുകയായിരുന്നു. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. 

ഞായറാഴ്ച (03.09.2023) മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് മറുപടി ലഭിക്കാത്തത് കാരണം നാട്ടില്‍ നിന്ന് ബന്ധുക്കള്‍ കാണാനില്ലെന്ന വിവരം ബഹ്റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടയുടെ ഷടര്‍ തുറന്ന നിലയില്‍ ആയിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപവാസികള്‍ നിലവിലെ താമസ സ്ഥലത്ത് ചെന്നു നോക്കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് സ്‌പോണ്‍സര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള 

അന്വേഷണത്തിലാണ് ഇദ്ദേഹം മുന്‍പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്ലാറ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ് ലൈനും സ്‌പോണ്‍സറും ഇന്‍ഡ്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള  നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. ഭാര്യ അമൃതയും മകനും ഇപ്പോള്‍ നാട്ടിലാണ്.

News, Gulf, Gulf-News, Obituary, Top-Headlines, Malappuram Native, Bahrain, Gulf, Malayali, Youth, Found Dead, Bahrain: Malayali youth found dead.


Keywords: News, Gulf, Gulf-News, Obituary, Top-Headlines, Malappuram Native, Bahrain, Gulf, Malayali, Youth, Found Dead, Bahrain: Malayali youth found dead.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?