Dead Body | ദുരൂഹത: കുന്നംകുളത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മറ്റൊരു അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം

തൃശ്ശൂര്‍: (www.kvartha.com) കുന്നംകുളത്ത് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയയാളുടെ സെപ്റ്റിക് ടാങ്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. 10 ദിവസം മുന്‍പ് മരിച്ച അഞ്ഞൂര്‍പ്പാലം അഞ്ഞൂരില്‍ ശിവരാമന്റെ (49) വീട്ടിലാണ് സുഹൃത്തെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് അനുമാനം. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പൊലീസ് പറയുന്നത്: രണ്ടു കൊലക്കേസുകളില്‍ ഉള്‍പെടെ പ്രതിയായ ഉള്ളിശേരി ചേരിക്കല്ലില്‍ പ്രതീഷിന്റെ (40) മൃതദേഹമാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. കണ്ടെത്തിയ മൃതദേഹം പ്രതീഷിന്റേതാണെന്ന സൂചന നല്‍കുന്ന വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതീഷിന്റെ കാതിലുണ്ടായിരുന്ന കടുക്കന്‍ മൃതദേഹം പരിശോധിച്ചപ്പോള്‍ തിരിച്ചറിയുകയായിരുന്നു. മുന്‍പ് ഒരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതീഷിന്റെ ചെവിയിലുണ്ടായ മുറിവും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ മുഖം തകര്‍ന്ന നിലയിലാണ്. കുമ്മായം ഉള്‍പെടെയിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. പ്രതീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും മൃതദേഹം കാണിച്ചു തിരിച്ചറിയുന്നതിനു നടപടി സ്വീകരിക്കും. മരിച്ചത് പ്രതീഷാണോയെന്നും സംഭവം കൊലപാതകമാണോയെന്നും വിശദമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. 

പ്രതീഷിനെ കാണാനില്ലെന്നു ഭാര്യ കഴിഞ്ഞയാഴ്ച പരാതി നല്‍കിയിരുന്നു. വിചാരണ നടക്കുന്ന രണ്ടു കൊലപാതകക്കേസുകളിലെ പ്രതിയാണു പ്രതീഷ്. ഓണത്തിനു വരാമെന്നു പറഞ്ഞു ജൂലൈ 18ന് പ്രതീഷ് വീട്ടില്‍നിന്നു പോയതാണെന്നു ഭാര്യ പൊലീസിനു മൊഴിനല്‍കി. ബെംഗ്‌ളൂറിലേക്കു പോകുന്നുവെന്നു പറഞ്ഞായിരുന്നു യാത്ര. ഓണം കഴിഞ്ഞിട്ടും കാണാതായപ്പോഴാണു പരാതി നല്‍കിയത്.

ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുകയായിരുന്ന ശിവരാമനെ കഴിഞ്ഞ മാസം 25നു വീട്ടിലെ കിടപ്പുമുറിയിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശിവരാമനും പ്രതീഷും സുഹൃത്തുക്കളായിരുന്നു. പ്രതീഷ് ഇടയ്ക്കിടെ ശിവരാമന്റെ വീട്ടില്‍ വരാറുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഇരുവരും ഒന്നിച്ചു മദ്യപിക്കുന്നതും പതിവായിരുന്നുവെന്ന് പറയുന്നു. ഈ വിവരം അനുസരിച്ച് പ്രതീഷിനെ തേടിയിറങ്ങിയ സുഹൃത്താണ് ശിവരാമന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിനു ചുറ്റും മണ്ണിളകി കിടക്കുന്നതു കണ്ട് സംശയം തോന്നി പൊലീസില്‍ വിവരമറിയിച്ചത്.

News, Kerala, Kerala-News, News-Malayalam, Thrissur-News, Thrissur News, Kunnamkulam News, Dead Body, Found, Deceased, House, Septic Tank, Thrissur: Dead body found in deceased's house septic tank at Kunnamkulam.


Keywords: News, Kerala, Kerala-News, News-Malayalam, Thrissur-News, Thrissur News, Kunnamkulam News, Dead Body, Found, Deceased, House, Septic Tank, Thrissur: Dead body found in deceased's house septic tank at Kunnamkulam.


 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?