Accidental Death | ബസില്‍ കയറാനായി ഓടിയെത്തിയ വീട്ടമ്മയ്ക്ക് അതേ വാഹനമിടിച്ച് ദാരുണാന്ത്യം; അപകടം ഭര്‍ത്താവിന്റെ കണ്‍മുന്നില്‍

കുറുപ്പന്തറ: (www.kvartha.com) നിര്‍ത്തിയ ബസില്‍ കയറാനായി റോഡ് കുറുകെ കടക്കുന്നതിനിടെ, അതേ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറുപ്പന്തറ കാഞ്ഞിരത്താനം കിഴക്കേ ഞാറക്കാട്ടില്‍ തോമസ് ചാക്കോയുടെ ഭാര്യ ജോസി തോമസ് (52) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ കണ്‍മുന്നിലാണ് ജോസി പിടഞ്ഞുമരിച്ചത്.

Housewife Died in Road Accident, Kottayam, News, Accidental Death, Obituary, Josy Thomas, Dead Body, KSRTC, Mortuary, Kerala News

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം 3.30ന് തോട്ടുവ കുറുപ്പന്തറ റോഡില്‍ കാഞ്ഞിരത്താനം ജന്‍ക്ഷനിലാണ് അപകടം. വൈക്കം പാലാ റൂടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് ഇടിച്ചാണ് അപകടം. ജോസിയും ഭര്‍ത്താവ് തോമസും കുറുപ്പന്തറയിലേക്കു പോകുന്നതിനാണു കാഞ്ഞിരത്താനം സ്റ്റോപില്‍ എത്തിയത്. ജോസി എതിര്‍വശത്തു പരിചയക്കാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു.

തോമസ് ബസ് നിര്‍ത്തുന്ന വശത്തുമായിരുന്നു. കുറുപ്പന്തറ ഭാഗത്തേക്കു വന്ന കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസന്‍ജര്‍ ബസിന് തോമസ് കൈ കാണിക്കുകയും ബസ് നിര്‍ത്തുകയും ചെയ്തു. ഫാസ്റ്റ് പാസന്‍ജര്‍ ബസ് ആയതിനാല്‍ തോമസ് ബസില്‍ കയറിയില്ല. കന്‍ഡക്ടര്‍ ഡബിള്‍ ബെല്‍ നല്‍കുകയും ചെയ്തു.

കണ്ണാടിയില്‍ ബസിന്റെ വാതില്‍ ശ്രദ്ധിച്ച് ഡ്രൈവര്‍ മുന്നോട്ടെടുക്കുന്നതിനിടെ, എതിര്‍വശത്തു നിന്നിരുന്ന ജോസി ബസില്‍ കയറാനായി ഓടിവരുമ്പോഴാണ് അപകടമെന്നു പൊലീസ് പറഞ്ഞു. പ്രദേശവാസികളും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ജോസിയെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് സ്‌കൂളിലെ ജീവനക്കാരിയായിരുന്നു. കോട്ടയം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മകന്‍: അഖില്‍ തോമസ്. മരുമകള്‍: അനു പോള്‍.

Keywords: Housewife Died in Road Accident, Kottayam, News, Accidental Death, Obituary, Josy Thomas, Dead Body, KSRTC, Mortuary, Kerala News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?