Tirupati Leopard | തിരുപ്പതിയില്‍ തീര്‍ഥാടനത്തിനെത്തിയ 6 വയസുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി

ബെംഗ്‌ളൂറു: (www.kvartha.com) തിരുപ്പതിയില്‍ തീര്‍ഥാടനത്തിനെത്തിയ ബാലികയെ കടിച്ച് കൊന്ന പുലി കെണിയിലായി. ആറ് വയസുകാരി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില്‍ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 

ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോയെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ വൈകാതെ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

ആന്ധ്ര സ്വദേശിയായ ലക്ഷിത എന്ന കുട്ടിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവെ പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. പൊലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. 

ഇതോടെ തിരുപ്പതിയില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി. കുട്ടികളുമായി തീര്‍ഥാടനത്തിന് എത്തുന്നവരെ പുലര്‍ചെ 5 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് പുതിയ നിര്‍ദേശം. തീര്‍ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാര്‍ഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക് മല കയറാന്‍ ആരെയും അനുവദിക്കേണ്ടെന്നും തീരുമാനം. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു. 

News, National, National-News, Tirupati, News-Malayalam, Leopard, Minor Girl, Captured, Tirupati leopard that killed 6 year old girl captured.



Keywords: News, National, National-News, Tirupati, News-Malayalam, Leopard, Minor Girl, Captured, Tirupati leopard that killed 6 year old girl captured. 

 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?