Supreme Court | 'അവിഹിതം, വ്യഭിചാരിണി, വേശ്യ, പ്രകോപന വസ്ത്രധാരണം എന്നിവ ഉള്‍പെടെ 40 ഓളം പരാമര്‍ശങ്ങള്‍ ഒഴിവാക്കി'; ശൈലീ പുസ്‌കം പുറത്തിറക്കി സുപ്രീം കോടതി
ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തരവുകളില്‍ ലിംഗവിവേചനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ശൈലീ പുസ്തകം പുറത്തിറക്കി സുപ്രീംകോടതി. ഇതുപ്രകാരം അവിഹിതം, പ്രകോപന വസ്ത്രധാരണം, വേശ്യ എന്നിവ ഉള്‍പെടെ നാല്‍പതോളം പരാമര്‍ശങ്ങള്‍ ഒഴിവാക്കും. ഉത്തരവുകള്‍ തയാറാക്കുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകളാണ് പുസ്തകത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ കൃത്യത പാലിക്കണം.
ഭാവിയില്‍ ജഡ്ജിമാര്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തരുതെന്ന് ശൈലീ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. 'ഹാന്‍ഡ് ബുക് ഓണ്‍ കോംബാറ്റിങ് ജെന്‍ഡര്‍ സ്റ്റീരിയോടൈപ്‌സ്' എന്ന പേരിലുള്ള ശൈലീ പുസ്തകം ജഡ്ജിമാര്‍ക്കും സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഒരു സ്ത്രീയെ 'വ്യഭിചാരിണി' എന്ന് വിളിക്കുന്നത് ഉചിതമല്ല. പകരം 'വിവാഹത്തിനു പുറത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ' എന്ന് പറയാം. 'അവിഹിതം' എന്ന പദത്തിനു പകരം 'വിവാഹത്തിനു പുറത്തുള്ള ബന്ധം', നിര്‍ബന്ധിത ബലാത്സംഗം എന്നതിനു പകരം 'ബലാത്സംഗം' എന്ന് പ്രയോഗിക്കണം. 'വേശ്യ' എന്ന പദത്തിനു പകരം 'ലൈംഗിക തൊഴിലാളി' എന്നു പ്രയോഗിക്കാം. 'അവിവാഹിതയായ അമ്മ' എന്നതിനു പകരം 'അമ്മ' എന്ന പദം മാത്രം മതി എന്നും ശൈലീ പുസ്തകത്തില്‍ പറയുന്നുണ്ട്.
Powered by Info News For You
ഭാവിയില്‍ ജഡ്ജിമാര്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തരുതെന്ന് ശൈലീ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. 'ഹാന്‍ഡ് ബുക് ഓണ്‍ കോംബാറ്റിങ് ജെന്‍ഡര്‍ സ്റ്റീരിയോടൈപ്‌സ്' എന്ന പേരിലുള്ള ശൈലീ പുസ്തകം ജഡ്ജിമാര്‍ക്കും സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ഭഅമ്മ' എന്ന് പറഞ്ഞാല്‍ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി' എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം മനുഷ്യക്കടത്തിന് ഇരയായ കുട്ടി' എന്നാണ് പറയേണ്ടത്. കര്‍ത്തവ്യബോധമുള്ള ഭാര്യ, വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഇനി മുതല്‍ ഭാര്യ' എന്ന് ഉപയോഗിച്ചാല്‍ മതി. വീട്ടമ്മ എന്നതിന് പകരം 'ഗാര്‍ഹിക പരിപാലനം നടത്തുന്നവര്‍' എന്നാണ് ഉപയോഗിക്കേണ്ടത്.
ഇന്‍ഡ്യന്‍ വനിത, പാശ്ചാത്യ വനിത എന്നിവയ്ക്ക് പകരം വനിത' എന്ന് ഉപയോഗിച്ചാല്‍ മതിയെന്നും സുപ്രീം കോടതി പുറത്തിറക്കിയ കൈപുസ്തകത്തില്‍ പറയുന്നു. തെരുവില്‍ നടക്കുന്ന ലൈംഗിക അതിക്രമം' എന്നാണ് പൂവാലശല്യത്തെ ഇനി മുതല്‍ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ഇരകള്‍' എന്നോ, അതിജീവിതകള്‍' എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Keywords: Supreme Court launches handbook to combat gender-based stereotypes, New Delhi, News, Supreme Court, Launches Handbook, Gender-Based Stereotypes, Chief Justice, Women, Judg, Kerala News.
Powered by Info News For You

Comments
Post a Comment