Found Dead | കെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം: (www.kvartha.com) വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് പഞ്ചായത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന്‍ (48), ഭാര്യ സിനിമോള്‍ (43) എന്നിവരാണ് മരിച്ചത്. ഇവരെ തിങ്കളാഴ്ച (14.08.2023) വൈകിട്ട് ആറുമണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശന്‍. ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരലായിരുന്നു തൊഴില്‍. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ദമ്പതികള്‍ക്ക് വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുണ്ട്.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kottayam: Husband and wife found dead at Vaikom, Kottayam: Husband and wife found dead at Vaikom.
Powered by Info News For You
.jpg)
Comments
Post a Comment