Drowned | നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണ് മരിച്ചു
ആലപ്പുഴ: (www.kvartha.com) നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ നീരൊഴുക്കില്‍ വീട്ടില്‍ ശശിയുടെ മകന്‍ എസ് രഞ്ജിത്താണ് (24) മരിച്ചത്. മത്സര വള്ളംകളി നടക്കുന്നതിനിടെ ആവേശത്തില്‍ കായലിലേക്ക് ചാടിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ശനിയാഴ്ച (12.08.2023) വൈകിട്ട് 3.40ന് സ്റ്റാര്‍ടിങ് പോയിന്റില്‍ ബോട് ജെട്ടിക്ക് സമീപമായിരുന്നു അപകടം. ശക്തമായ ഒഴുക്കില്‍പെട്ട രഞ്ജിത്തിനെ അഗ്‌നിരക്ഷാസേന ചേര്‍ത്തല സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസറും സ്‌കൂബ അംഗവുമായ ആര്‍ മധുവും തകഴി സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍ യു സുമേഷും ചേര്‍ന്ന് മുങ്ങിയെടുത്ത് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂത്ത സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് രഞ്ജിത്ത് വള്ളംകളി കാണാനെത്തിയത്. കുമളിയിലെ ഒരു കലാകേന്ദ്രത്തില്‍ കഥകളി നടനാണ്. മാതാവ്: ഗിരിജ. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Alappuzha, Young Man, Boat Race, Lake, Died, Drowned, Alappuzha: Young man who came to watch the boat race fell into the lake and died.
Powered by Info News For You
.jpg)
Comments
Post a Comment