Drowned | 'യൂട്യൂബ് നോക്കി നീന്താനിറങ്ങി'; വിദ്യാര്‍ഥി മുങ്ങി മരിച്ചു

തൃശൂര്‍: (www.kvartha.com) വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. ചെറുതുരുത്തി പുതുശ്ശേരി ചെറുളിയില്‍ മുസ്തഫയുടെ മകന്‍ ഇസ്മാഈല്‍ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച (01.08.2023) വൈകിട്ട് ആറ് മണിയോടെ ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത് കുളത്തിലാണ് സംഭവം. 

സ്‌കൂള്‍ കഴിഞ്ഞ് വന്നതിനുശേഷം നീന്തല്‍ പഠിക്കുന്നതിനായി പഞ്ചായത് കുളത്തില്‍ ഇറങ്ങിയപ്പോഴാണ് ഇസ്മാഈല്‍ വെള്ളത്തില്‍ മുങ്ങി താഴ്ന്നത്. നീന്തല്‍ പഠിക്കാനായി യൂട്യൂബ് നോക്കി ശരീരത്തില്‍ കുപ്പികള്‍ കെട്ടിവച്ച് വെള്ളത്തില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. 

പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി കുട്ടിയെ പുറത്തെടുത്തു. ശേഷം പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.


News, Kerala, Kerala-News, Local-News, Regional-News, Thrissur, Student, Drowned, Study, Youtube, Swimming, Thrissur: Student drowned while watching to study youtube swimming.


Keywords: News, Kerala, Kerala-News, Local-News, Regional-News, Thrissur, Student, Drowned, Study, Youtube, Swimming, Thrissur: Student drowned while watching to study youtube swimming.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?