Doctor Died | കുവൈതില്‍നിന്ന് അവധിക്കെത്തിയത് 20 ദിവസം മുന്‍പ്; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവ ഡോക്ടര്‍ മരിച്ചു

എറണാകുളം: (www.kvarha.com) കോതമംഗലത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവ ഡോക്ടര്‍ മരിച്ചു. വാരപ്പെട്ടി മൈലൂര്‍ പടിക്കാമറ്റത്തില്‍ ഡോ. അസ്‌റ (32) ആണ് മരിച്ചത്. ഖബറടക്കം നടത്തി. അസ്‌റ ദന്തഡോക്ടറായി കുവൈതില്‍ ജോലി ചെയ്ത് വരുകയായിരുന്നു. 

ഭര്‍ത്താവ് ഷാല്‍ബിന്‍ കുവൈതില്‍ നഴ്‌സാണ്. 20 ദിവസം മുന്‍പാണ് ഇരുവരും അവധിക്കെത്തിയത്. ജോലി സ്ഥലത്തേക്ക് മടങ്ങാനിരുന്ന ദിവസമാണ് മരണം. പെരുമറ്റം കാരേടത്ത് കുടുംബാംഗമാണ്. മക്കള്‍: അഹമ്മദ്, ആദം.

News, Kerala, Kerala-News, Obituary, Obituary-News, Ernakulam, Young Doctor, Died, Dengue Fever, Kothamangalam, Ernakulam: Young doctor dies of Dengue fever at Kothamangalam.


Keywords: News, Kerala, Kerala-News, Obituary, Obituary-News, Ernakulam, Young Doctor, Died, Dengue Fever, Kothamangalam, Ernakulam: Young doctor dies of Dengue fever at Kothamangalam.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?