Couple Arrested | ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി: മലയാളി പങ്കാളികള്‍ ബെംഗ്‌ളൂറില്‍ പിടിയില്‍
ബെംഗ്‌ളൂറു: (www.kvartha.com) ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മലയാളി പങ്കാളികള്‍ ബെംഗ്‌ളൂറില്‍ പിടിയിലായി. ബിസിനസ് എക്‌സ്‌ചേന്‍ജ് ഗ്രൂപ് എന്ന കംപനിയുടെ ഉടമയും തൃശൂര്‍ സ്വദേശിയുമായ സുബീഷ് പി വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശില്‍പ ബാബു (27) എന്നിരാണ് പിടിയിലായത്.
എന്‍ഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ടിയുടെ (ആര്‍എല്‍ജെപി) കര്‍ണാടക അധ്യക്ഷ കൂടിയാണ് ശില്‍പ. ഹൈദരാബാദില്‍ നിന്നുള്ള വ്യാപാരിയായ കെ ആര്‍ കമലേഷിന്റെ പരാതിയിലാണ് നടപടി.
പൊലീസ് പറയുന്നത്: മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പ്രതികള്‍ വ്യാപാരിയെ കബളിപ്പിച്ചത്. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗ്‌ളൂറു പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയില്‍ ഒരുമിച്ചായിരുന്നു താമസം.
കേന്ദ്ര, സംസ്ഥാന സര്‍കാരുകളില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് കെ ആര്‍ കമലേഷ് ഇവര്‍ക്ക് പണം കൈമാറിയത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്.
കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ബെംഗ്‌ളൂറിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Keywords: News, National, National-News, Crime, Crime-News, Police-News, News-Malayalam, Business Scam, Bengaluru Police, Arrested, Kerala Couple, Bengaluru Police arrested Kerala Couple in Money Fraud Case.
Powered by Info News For You
.jpg)
Comments
Post a Comment