Arrested | ടാന്‍സാനിയയില്‍ സ്വര്‍ണ ഖനി ബിസിനസിലെ തര്‍ക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി; 5 പേര്‍ അറസ്റ്റില്‍

കൊച്ചി: (www.kvartha.com) ആലുവയില്‍ സ്വര്‍ണ ഖനി ബിസിനസില്‍ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് മകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന പരാതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എഡ്വിന്‍ (29), അബ്ദുല്‍ മുഹാദ് (30), പ്രസാദ് (31), കമാല്‍ (26), കിരണ്‍ (32) എന്നിവരാണ് പൊലീസ് പിടിയിലായത്.

പൊലീസ് പറയുന്നത്: ആഫ്രികയിലെ ടാന്‍സാനിയയില്‍ സ്വര്‍ണ ഖനി ബിസിനസില്‍ നിക്ഷേപിക്കാന്‍ ഏല്‍പിച്ച 1.14 കോടി രൂപ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് ക്വടേഷന്‍ സംഘത്തെ ഉപയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലാണ് ഇവരെ പിടികൂടിയത്. 

കീഴ്മാട് ഗ്രാമ പഞ്ചായത് പരിധിയിലെ മുഹമ്മദ് ബിലാലിനെ കഴിഞ്ഞ ദിവസം ആലുവ ബൈപാസ് കവലയില്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുമ്പോഴാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ബിലാലിന്റെ  വാഹനത്തിന്റെ താക്കോലും മൊബൈല്‍ ഫോണും പിടിച്ചു വാങ്ങി കാറില്‍ കയറ്റി യുസി കോളജിന്റെ പരിസരത്തെ കാട്ടിലും ആലപ്പുഴയിലും എത്തിച്ച് മര്‍ദിച്ചശേഷം അവിടെ ബീചില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.

ബിലാലിന്റെ പിതാവും പ്രതി എഡ്വിനും തമ്മിലാണ് ഖനി നിക്ഷേപവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടന്നത്. ആക്രമണത്തില്‍ ബിലാലിന്റെ വലത് കാലില്‍ ഒടിവും ദേഹത്ത് മുറിവുകളും ഉണ്ട്. പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. അരൂര്‍, ആലുവ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തു. അന്വേഷണത്തിന് ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജു ദാസ് നേതൃത്വം നല്‍കി.

News, Kerala, Kerala-News, Crime, Crime-News, Kochi, Arrested, Abduct, Attack, Youth, Police, Money Dealing, Kochi: Five held for abducting and attacking youth; Police suspect money dealing.



Keywords: News, Kerala, Kerala-News, Crime, Crime-News, Kochi, Arrested, Abduct, Attack, Youth, Police, Money Dealing, Kochi: Five held for abducting and attacking youth; Police suspect money dealing.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?