Arrested | വീട്ടമ്മയെ തലക്കെടിച്ച് കൊലപ്പെടുത്തിയെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: (www.kvartha.com) തിരുവല്ലയില്‍ വീട്ടമ്മയെ തലക്കെടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നിരണം പഞ്ചായത് പരിധിയില്‍പെട്ട ചന്ദ്രന്‍, രാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ബന്ധുക്കള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വീട്ടമ്മയ്ക്ക് തലക്കടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ആറ്റുപറയില്‍ വിജയന്റെ ഭാര്യ രാധയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: ഏറെനാളായി രാധയുടെ ഭര്‍ത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മില്‍ വഴിയെ ചൊല്ലി അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചപ്പോള്‍ പിടിച്ചു മാറ്റാന്‍ എത്തിയതാണ് രാധ. ഇരുകൂട്ടരെയും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് രാധയ്ക്ക് അടിയേറ്റത്.
രാധയുടെ മൂക്കിനാണ് ഗുരുതരമായി പരുക്കേറ്റത്. നാട്ടുകാര്‍ ഇടപെട്ട് ഉടനെ തന്നെ രാധയെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച (07.08.2023) വൈകിട്ടാണ് രാധ മരിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Keywords: Pathanamthitta, News, Kerala, Arrest, Arrested, Thiruvalla, Murder case, Pathanamthitta: Two arrested in murder case in Thiruvalla.
Powered by Info News For You

Comments
Post a Comment